Wednesday, September 29, 2010

30-09-2010

ഇന്നും മുക്കാലിഫ കിട്ടി. ഇന്നലേം കിട്ടിയിരുന്നു! :(

ഒരു രക്ഷയുമില്ല. ട്രാഫിക് വയലേഷന്‍ എന്നൊന്നും പറയാന്‍ പറ്റില്ല. റോഡ് അടച്ച് വച്ചിരിക്കുന്നത് കണ്ടപ്പോള്‍ എന്നാല്‍ റൈറ്റിലോട്ട് അങ്ങ് കുത്തിക്കയറ്റിയേക്കാം എന്ന് വിചാരിച്ചതിനാണ് പോലീസുകാരന്‍ ഡയറിയില്‍ എന്റെ വണ്ടി നമ്പര്‍ എഴുതുന്നത് കണ്ടത്.

ഇന്ന് സിഗ്നല്‍ ക്രോസ് ചെയ്തപ്പം മഞ്ഞക്കള്ളിയില്‍ നിന്ന് അടുത്ത സിഗ്നലിനു മുന്നേ മാറാന്‍ അടുത്ത ട്രാക്കിലേക്കൊന്ന് മാറ്റി. ആ ട്രാക്കിലേക്ക് പിറകില്‍ നിന്ന് വണ്ടി വരുന്നത് കണ്ടപ്പോള്‍ ഇങ്ങോട്ട് തന്നെ വീണ്ടും മാറ്റി. എന്ത് വയലേഷന്‍?? നമ്പര്‍ സൂക്ഷിച്ച് നോക്കി എഴുതണ എഴുത്തല്ലേ കാണണ്ടേ!!

മിനിയാന്ന് ഡനാട്ട സിഗ്നലിന്റെ അടുത്ത് വച്ച് ഒരു വെള്ളിവെളിച്ചം കണ്ടിരുന്നു, പക്ഷെ, അത് നമ്മളെയാവാന്‍ ചാന്‍സില്ല. കയ്യില്‍ ഫോണുണ്ടായിരുന്നുവെങ്കിലും, ഫോണ്‍ വിളിച്ചാല്‍ ക്യാമറ അടിക്കേരിക്കില്ല, റെഡ് ക്രോസ് ചെയ്ത ആരെയെങ്കിലുമാവും.

* * * * *

ഇന്നലെ ബോറടിച്ച് ബോറടിച്ച് ആറുമണിയെത്തിച്ചു. ബസ്സിലും ബ്ലോഗിലും പൂണ്ട് വിളയാടി. അക്കാദമിയില്‍ പോയി തിമര്‍ത്ത് കളിച്ചു. മൂന്ന് ഗെയിം കളിച്ചു. വയറിനടിച്ചു. ചെസ്റ്റിനടിച്ചു. കുളിച്ച് ഈറന്‍ മാറി. ട്രൌസറുമിട്ട് റോഡിന്റെ ഇപ്പറം വണ്ടിയിട്ട് വീട്ടീ പോയി.

മട്ടക്കുത്തരി ചോറ് + പയറൂട്ടാന്‍ + ഓമ്പ്ലെയിറ്റ്+സോസേജ് വറത്തത്+നാരങ്ങ അച്ചാര്‍ - വയര്‍ പെട്ടിയാക്കി.

രാത്രി ഒരു ഗസ്റ്റുണ്ടായിരുന്നു. ബ്ലോഗെഴുത്ത് വഴി കിട്ടിയ ഒരു സുഹൃത്ത് റിയാസും കുടുംബവും!

എഴുതുമ്പോള്‍ എനിക്ക് കിട്ടുന്ന ആ സന്തോഷം അത് വായിക്കുമ്പോള്‍ കിട്ടുന്ന എന്റെ വായനക്കാരിലൊരാള്‍.

റിയാസിനെ പോലെയുള്ളവരുടെ ചിലരുടെ ‘വിശാലേട്ടാ...’ എന്നുള്ള വിളികളില്‍ സത്യം പറഞ്ഞാല്‍ സൌഹൃദത്തിന്റെയപ്പുറം ഒരു അനിയനെ കാണല്‍ കൂടെ നടക്കുന്നുണ്ട്. ബ്ലോഗ് കൊണ്ടുതരുന്ന ഓരോരോ ഭാഗ്യങ്ങള്‍!

അമരത്തില്‍ മമ്മൂട്ടി, ‘അച്ചൂട്ടിക്ക് മറക്കാനാവാത്ത 3 കാര്യങ്ങളുണ്ട്. ഒന്ന് എന്റെ മുത്ത്. പിന്നെയൊന്ന് കടല്‍. പിന്നെ നീയാണ്, ചാന്ദ്രീ‘ എന്ന് പറയുമ്പോലെ പറഞ്ഞാല്‍... എനിക്ക് 3 എണ്ണം തികയാതെ വരുമെങ്കിലും ഒന്ന് ബ്ലോഗാണ്.

എത്രയെത്രപേരെയാണ് ബ്ലോഗുവഴി ഞാന്‍ പരിചയപ്പെട്ടത്. അതിലെത്രെയെത്ര സുഹൃത്തുക്കള്‍.
സൌഹൃദങ്ങള്‍ പ്രിയപ്പെട്ടതല്ലാത്തവരായി ആരാ ഉണ്ടാവുക? ലോകത്ത് മടുക്കാത്തതായി ഒന്നേയുള്ളൂ.. അത് സൌഹൃദങ്ങളാണ് എന്നാണല്ലോ!

9 comments:

  1. ഇന്നിപ്പോ 30th അല്ലെ ദുബായിലും , തീയതി തെറ്റിയോ? ഇത് ഇന്നലത്തെ കാര്യങ്ങളല്ലേ ... ഇന്നത്തെ മീന്കൂട്ടനും മോരും സോനാജി ഉണ്ടാക്കുന്നതെ ഉള്ളു :)

    ReplyDelete
  2. മുപ്പതാം തീയതിയിലെ ഡയറി ഇരുപതൊമ്പതിനു തന്നെ പോസ്റ്റ്‌ ചെയ്തോ ? വിശാല്‍ജി ഭയങ്കര സെറ്റപ്പ് തന്നെ. !

    ReplyDelete
  3. ഇന്നത്തേം ഇന്നലത്തേം ഉണ്ട് ഗഡികള്‍സ്... മെരട്ടല്ലേ... ;)

    ReplyDelete
  4. വിശാലേട്ടാ ഇതു വായിചുചു വായിചുചു ഞാന്‍ എന്നും ദുബായില്‍ വന്നു പോകുന്ന പോലെയായി. ഞാനും ആ വീട്ടിലെ ഒരാളായ പോലെ..... അപ്പൊ ഇനീം കാണാം

    ReplyDelete
  5. ഞാൻ നാളെ ഇതു വായിച്ചു... മെരട്ട് വേണ്ട..

    ReplyDelete
  6. വിശാലഭാരതം
    കിന്ദമന്‍ ശാപം - പാണ്ഢുരാജന് വീണ്ടും ബാച്ചിലര്‍ ലൈഫ് -1 - ടീ പാര്‍ട്ടി സമയത്ത് സ്റ്റേജില്‍ പരിചയപ്പെട്ട് വിഷ് ചെയ്യാനെത്തിയ പാണ്ഢുരാജന്റെ ബാര്‍ മേയ്റ്റ് ശൈലേന്ദ്ര രാജാവ്, പാണ്ഢുരാജന്റെ സാഹസിക നായാടലുകളെ പറ്റി വര്‍...
    1 week ago
    ഇത് ബ്ലോഗിൽ കിട്ടണില്ലല്ലോ, ഡിലീറ്റിയോ അതോ എഡിറ്റിങ് കഴിഞ്ഞില്ലേ

    ReplyDelete
  7. വിശാലേട്ടാ...ഇതു ഞാനാ മറ്റൊരു റിയാസ്

    ReplyDelete
  8. വിശാല്‍, ഒക്റ്റോബര് 2ന് വീട്ടിലെത്തിയതായി പ്രഖ്യാപിച്ച ശേഷം ദുബായ് നിശ്ചലമായോ, ടൈം പാസ് ആകുന്നില്ലേ?‍

    ReplyDelete