Friday, September 24, 2010

23-09-2010

തണുപ്പ് തുടങ്ങാന്‍ പൊകുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. ഇന്നലെ മുതല്‍ ചൂട് കുറഞ്ഞു. ഓട്ടം സീസണ്‍ തുടങ്ങുന്നുവെന്ന് കാലാവസ്ഥ പ്രവചനം റേഡിയോയില്‍ കേട്ടു. വെരി നൈസ്!

തണുപ്പ് സീസണ്‍ രസമാ. രാവിലെ എണീക്കാന്‍ തോന്നില്ലയെങ്കിലും, വെള്ളം ഐസ് വാട്ടര്‍ പോലെയാവുമെങ്കിലും മഞ്ഞുപുകയും മൂടി നില്‍ക്കുന്ന ബില്‍ഡിങ്ങുകളും സ്വെറ്ററും തൊപ്പിയുമൊക്കെ ഇട്ട് പോകുന്ന ആളുകളും എല്ലാം കാണുന്നത് തന്നെ ഒരു സന്തോഷമാണ്.

രണ്ടുമൂന്ന് ദിവസമായി ജിമ്മിന് പോയില്ല. റാക്കറ്റ് കെട്ടിയിട്ടില്ല! മിനിയാന്ന്‍ പോകാഞ്ഞതിന്റെ കാരണം എന്റെ എവര്‍ ഫേവറിറ്റ് സാമ്പാറും ചാള വറുത്തതുമാണ് വൈകീട്ട് എന്നതായിരുന്നു. നേരത്തേ പോയി ഒരു പെരുക്കങ്ങട് പെരുക്കാം എന്ന് വച്ചു.

ഈ ജോലിയില്‍ തന്നെ നില്‍ക്കേണ്ടി വന്നാല്‍ അടുത്ത മാര്‍ച്ചില്‍ അവരെ നാട്ടില്‍ വിടണതിന്റെ പറ്റി സോനാജിയുമായി ഡിസ്കഷനോട് ഡിസ്കഷനാണിപ്പോള്‍.

വരവിന്റെ അമ്പത് ശതമാനത്തില്‍ കൂടരുത് ചിലവ് എന്ന നമ്മുടെ പോളിസി ഇപ്പം അപ്ലെ ചെയ്യാന്‍ പറ്റുന്നില്ല. പണ്ട് റോള്‍ബോളിലായിരുന്നപ്പം അതൊക്കെ നടന്നിരുന്നു. പാര്‍ട്ട് ടൈം ജോലിയും ട്രക്കോടിക്കിട്ടുന്നതുമൊക്കെ വച്ച് ചിലവ് അമ്പത് ശതമാനത്തില്‍ താഴെ നിന്നിരുന്നു. ഇപ്പം അമ്പതിലൊന്നും നില്‍ക്കണില്ല.

അടുത്ത മാര്‍ച്ചോടെ ഇവിടെ ഇപ്പം ഒമ്പത് വര്‍ഷമാവും ഫാമിലിയായി ജീവിതം തുടങ്ങിയിട്ട്. ആ സമയത്ത് വിട്ടാല്‍ സ്കൂള്‍ ഷിഫ്റ്റിങ്ങിനും പ്രശ്നം ഉണ്ടാവില്ല, പിന്നെ ഫ്ലാറ്റിന്റെ റിന്യൂവല്‍ ടൈമും ആകും. ഒരു റ്റ്വന്റി ഫൂട്ട് കണ്ടെയ്നറില്‍ ഇവിടെയുള്ള ഫര്‍ണീച്ചറുകളും എലക്റ്റ്രോണിക്സ് ഐറ്റംസും മറ്റു നാട്ടില്‍ കൊണ്ടു ചെന്നാല്‍ നാട്ടിലെ വീട്ടില്‍ ഫുള്‍ ഫര്‍ണിഷിങ്ങിനുള്ളതാവുകയും ചെയ്യും.

പക്ഷെ, ഒരേയൊരു പ്രോബ്ലം, അങ്ങിനെയൊരു പറിച്ചുനടല്‍ നടത്തിയാല്‍ പിന്നെ, ഫാമിലിയായി വീണ്ടും ഇവിടെ മൊത്തം സെറ്റപ്പ് ചെയ്ത് ഇതേ പോലെയാവുക എന്ന് വച്ചാല്‍, ആള്‍മോസ്റ്റ് ഇമ്പോസിബിള്‍ തന്നെയാവും. പിള്ളേര്‍ക്കാണ് ഏറ്റവും പ്രശ്നം, സ്കൂള്‍ മാറല്‍ എളുപ്പമല്ല.

ആദ്യം വിട്ടപ്പോള്‍, വീടു പണിയാന്‍ വേണ്ടി എന്ന ഒരു ന്യായീകരണം എനിക്കുണ്ടായിരുന്നു. ലൈഫ് ഇച്ചിരി മിസ്സായാലും സാരല്യ, ഒരു വല്യ കാര്യത്തിന് വേണ്ടിയല്ലേ? എന്ന ലോജിക്ക്.

കാശിന് ആക്രാന്തം മാറാതെ ലൈഫ് മിസ്സാക്കണോ എന്നതാണ് മെയിന്‍ ചോദ്യം. എന്റെ സ്വഭാവത്തിന് ചിലപ്പോള്‍ ഒരു ആവേശത്തിന് പറഞ്ഞുവിട്ടാല്‍ തന്നെയും പിറ്റേ ആഴ്ച മുതല്‍ കിടന്ന് നിലവിളി തുടങ്ങും.

ഇവിടത്തെ കരണ്ട് ബില്ല് മാത്രം കൊണ്ട് നാട്ടില്‍ അടിപൊളിയായി രണ്ട് പിള്ളേര്‍ക്കും സോനക്കും പാട്ടും പാടി ജീവിക്കാം. എനിക്കിവിടെ മാക്സിമം ചിലവ് ഒരു രണ്ടായിരത്തില്‍ കൂടുകയുമില്ല.

അവള്‍ക്കാണെങ്കില്‍ അച്ചനാവാനും പെണ്ണ് കെട്ടാനും റെഡിയാണെന്ന് പറഞ്ഞപോലെ, ‘ചേട്ടന്റെ ഇഷ്ടം!’ എന്ന ആറ്റിറ്റ്യൂഡാണ്.

ഹ്മ്ം ആലോചിക്കാം. :)

3 comments:

  1. തീരുമാനാവുമ്പോ പറയണേ... ഈടെ അബുദാബീൽ മ്മളും സേം പിഞ്ച് കൺഫ്യൂഷനിൽ ഇരിക്കണു. മ്പക്ക് ചേരണ ഒരു ഭാര്യേം രണ്ട് ക്ടാങ്ങളും.. ഭാര്യയാണേ “അപ്പോ ഞങ്ങ നിക്കണാ പോണാ” സെറ്റപ്പിൽ ബോൾ മ്പടെ കോർട്ടിലേക്ക് ഉരിട്ടിവിട്ടിട്ടുണ്ട്. .. മോശം സ്കൂൾ, വർദ്ധിച്ച ചിലവുകൾ, നാട്ടിൽ നമ്മുടെ സപ്പോർട്ട് ആവശ്യമായ പേരന്റ്സ്, ഓഫീസ് റ്റെൻഷൻ കഴിഞ്ഞ് തിരിച്ചെത്തിയാൽ കുഞ്ഞിങ്ങളുടെ റ്റോം & ജെറി അടി കാണുമ്പഴാ ഒന്നു റിലാക്സാകുന്നത്.. ങാ.. അടുത്തകൊല്ലം നോക്കാം

    ReplyDelete
  2. ചെറിയേ ബാച്ചിലേര്‍സ് സെറ്റപ്പില്‍ താമസിക്കാന്‍ താല്പര്യം ഉണ്ടെങ്കില്‍ ഇങ്ങോട്ട് പോരെ

    ReplyDelete
  3. ചുള്ളാ,

    ഷാര്‍ജയില് കമ്മി റെന്‍റും കൊടുത്ത് വിശാലമായ ഫ്ലാറ്റില് താമസിക്കണ നിങ്ങളൊക്കെ ഇങ്ങനെ പറഞ്ഞാല്‍ ഞങ്ങള്‍ പാവം അബുദാബിക്കാര്‍ എന്തു പറയും .. ??

    കേള്‍ക്കണോ പൂരം ഒരു വിന്‍റോ ഏസീ ഷെയറിങ്ങ് റൂമിന് രൂപ മൂവായിരത്തി അറുനൂറാ എണ്ണി കൊടുക്കുന്നേ ...

    പിന്നെ കുഞുമോള്‍ടെ ചിരിയും കളിയും കാണുമ്പോള്‍ ഇതുകഴിഞ്ഞൊക്കെ മതി
    സംമ്പാദ്യം എന്ന് തീരുമാനിക്കുന്നു ....

    കൊടകരപുരാണവും ഫോട്ടോ പിടുത്തവുമൊക്കെയാണ് ഒരു ആശ്വാസം ..

    ReplyDelete