Wednesday, September 15, 2010

15-09-2010

ഇന്നലെ ഓഫീസില്‍ ഫുള്‍ ടൈം വെറുതെയിരുന്നു. അവന്മാരും വന്നില്ല, ഫിലിപൈന്‍സിലെ രാജാവിന്റെ ഏകമകള്‍, നാലുപെറ്റ രാജകുമാരിയും വന്നില്ല.

സ്കൂള്‍ തുറന്നതുകൊണ്ട് റോഡുകള്‍ പഴയ തിരക്കിലേക്ക് തിരിച്ചുവന്നു. ദുബായിലെ ഏറ്റവും കഷ്ടമായ അവസ്ഥ ഈ തിരക്കാണ്. പത്തുമിനിറ്റിന്റെ ദൂരം ഒരുമണിക്കൂറെടുത്ത് യാത്ര ചെയ്യുന്നതിലെ ഫ്രസ്ട്രേഷന്‍ വല്ലാത്ത ഒന്നാണ്. എന്നുവച്ച് അത് സഹിക്കാന്‍ പറ്റാത്തത് എന്നൊന്നും ഞാന്‍ പറയില്ല്ല. ശീലമായാല് പിന്നെ അതിനസരിച്ചാകുമല്ലോ കാര്യങ്ങള്‍. രാവിലെ നേരത്തെ തന്നെ ഇറങ്ങി. 6:30 ന്. പിള്ളേരെ സ്കൂള്‍ ബസ്സില്‍ കയറ്റി വിടാനും ഉള്ളതുകൊണ്ട് സകുടുംബം ആണ് ഇറക്കം. ആ സമയത്ത് ഇറങ്ങിയാല്‍ ഓഫീസില്‍ ഒരു ഏഴുമണിക്കെത്താം. അതെനിക്കിഷ്ടം പരിപാടിയാണ്. ഡ്യൂട്ടി റ്റൈം അപഹരിക്കാണ്ട്, കുറ്റബോധമില്ലാതെ എഴുതാം, വായിക്കാം...

വൈകീട്ട് ജിമ്മില്‍ പോയി. ഷട്ടില്‍ കളി ഒറ്റ ഗെയിമേ നടന്നുള്ളൂ. അതും ഒരു ഗുമ്മായില്ല. പെട്ടെന്ന് തോറ്റുപോയി! പിന്നെ, യോനെക്സിന്റെ ഷട്ടില്‍ വാങ്ങാന്‍ പറ്റിയില്ലല്ലോ, അതുകൊണ്ട് ഷട്ടില്‍ കൊടുക്കാതെയുള്ള ഓശാരം കളി തുടങ്ങിയിട്ട് ആഴ്ചയൊന്നായി. എന്റെ കയ്യിലുള്ള ഷട്ടിലാണേ... റോക്കറ്റ് പോണ പോലെയാണ് പോക്ക്. പാര്‍ക്ക് പിള്ളാരുടെ കൂടെ തട്ടാമെന്നല്ലാതെ, ഇന്റോറ് കോര്‍ട്ടിലൊന്നും കളിക്കാന്‍ പറ്റില്ല. ട്രാഫിക്ക് കൂടിയതുകൊണ്ട് അവിടെ എത്തിയത് തന്നെ, 7 മണിക്ക്. പിന്നെ, ഒരു ഗെയിമും വയറിനടിയും ഡമ്പലാട്ടവും കഴിഞ്ഞ് കുളിച്ചേച്ചും ഇങ്ങ് പോന്നു. എന്നിട്ടും വീട്ടിലെത്തിയപ്പം മണി 8 ആയി. വണ്ടി പുറത്ത് പാര്‍ക്ക് ചെയ്യല്‍ ചൊറയായിട്ടുണ്ട്. ട്രൌസറുമിട്ട് രണ്ട് ബാഗുകളും തൂക്കി റോഡ് ക്രോസ് ചെയ്യല്‍ ഒരു അവിഞ്ഞ റോളാണ്. പക്ഷെ, ക്യാ കരൂം!

പ്രാഡോ വില്‍ക്കണോ വേണ്ടയോ എന്നതിന്റെ ഡിസിഷന്ന് ഇനി ഇന്നത്തെ ഇന്റര്‍‌വ്യൂ കഴിഞ്ഞ് അതിന്റെ തീരുമാനം വന്നതിന് ശേഷമേ എടുക്കുന്നുള്ളൂ. ഏതൊരു ശരാശരി മല്ലുവിനെ പോലെ, അത് ഓട്ടിക്കാനൊരാഗ്രഹം ഉണ്ടായിരുന്നത് ഒരു കൊല്ലവും മൂന്ന് മാസവും ഓടിച്ച് തീര്‍ത്തു. കമ്പനിക്കാര്‍ തരുന്ന നല്ലോരു വണ്ടി പൊറത്തിട്ടിട്ട്, മാസം 3500 ദിഹം ചിലവാക്കി ഒരെണ്ണം വെറുതെ പാര്‍ക്കിങ്ങിലിടുക എന്നൊക്കെ പറഞ്ഞാല്‍... ചെകിളേമ്മെ അടികിട്ടാത്തതാണെന്നെ പറയൂ.

ഇന്നും ബസ്സില്‍ കയറി അതുമിതുമൊക്കെ പറഞ്ഞു. അതിലൊരു ചര്‍ച്ചയായിരുന്നു, ഭാര്യമാര്‍ ഭര്‍ത്താക്കന്മാരെ ചേട്ടാ ന്ന് വിളിക്കുന്നതിനെ പറ്റി. എന്തൊക്കെ ചര്‍ച്ചകള്‍! ഓരോരോ കുടുംബവും ഇന്ന് ഓരോരോ രാജ്യങ്ങളാണ്, ഒരു രാജ്യത്തെ രീതികളില്‍ മറ്റു രാജ്യങ്ങളിലെ താല്പര്യങ്ങള്‍ക്ക് എന്ത് വില?

മുന്‍പേ പറക്കുന്ന പക്ഷികളുടെ അവതാരികയില്‍ പറയുമ്പോലെ, കീഴടങ്ങാതെയും കീഴടക്കാതെയുമുള്ള ജീവിതങ്ങള്‍ എങ്ങും എപ്പോഴും രസകരമാണ്.

3 comments:

  1. കമ്പനിക്കാര്‍ തരുന്ന നല്ലോരു വണ്ടി പൊറത്തിട്ടിട്ട്, മാസം 3500 ദിഹം ചിലവാക്കി ഒരെണ്ണം വെറുതെ പാര്‍ക്കിങ്ങിലിടുക എന്നൊക്കെ പറഞ്ഞാല്‍...
    അഹങ്കാരം തന്നെയാണേയ്

    ReplyDelete
  2. "ഓരോരോ കുടുംബവും ഇന്ന് ഓരോരോ രാജ്യങ്ങളാണ്, ഒരു രാജ്യത്തെ രീതികളില്‍ മറ്റു രാജ്യങ്ങളിലെ താല്പര്യങ്ങള്‍ക്ക് എന്ത് വില?"

    "കീഴടങ്ങാതെയും കീഴടക്കാതെയുമുള്ള ജീവിതങ്ങള്‍ എങ്ങും എപ്പോഴും രസകരമാണ്. "

    തികച്ചും ശരിയാണ് ഈ നിരീക്ഷണങ്ങള്‍.
    ശാലിനി.

    ReplyDelete
  3. "ഒരു രാജ്യത്തെ രീതികളില്‍ മറ്റു രാജ്യങ്ങളിലെ താല്പര്യങ്ങള്‍ക്ക് എന്ത് വില?"

    "കീഴടങ്ങാതെയും കീഴടക്കാതെയുമുള്ള ജീവിതങ്ങള്‍ എങ്ങും എപ്പോഴും രസകരമാണ്. "

    മുന്‍പേ പറക്കുന്ന പക്ഷികള്‍ പണ്ട് ഒരുപാട് തവണ വായിച്ചിട്ടുണ്ട് ..

    പക്ഷേ ഇതുപോലെ സാന്ദ്രമായി ക്വോട്ടാന്‍ വിശാലേട്ടനേ കഴിയൂ ... !

    ReplyDelete