Sunday, August 29, 2010

30-08-2010

വേദനിക്കുന്ന കോടീശ്വരന്‍ വരാത്തതിനാല്‍ ഇന്നലെ ഇഷ്ടമ്പോലെ ഫ്രീടൈം കിട്ടിയിരുന്നു.

ഓഫീസില്‍ നിന്ന് നേരെ അക്കാദമിയില്‍ പോയി. നാലരക്കവിടെയെത്തി. അക്കാദമിയുടെ അന്തരീക്ഷം ആരേം ഹഢാദാകര്‍ഷിക്കാന്‍ പോന്നതാണ്. ഏറെക്കുറെ ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലിന്റെത്രക്കും പോഷ് ആയ ഒരു സെറ്റപ്പ്. ഒരു പടിഞ്ഞാറ് വേലിക്കപ്പുറം സെറ്റുമുണ്ടിന്റെ കരപോലെ പതിനാല് വരിപ്പാതയില്‍ എമിറേറ്റ്സ് റോഡ്, വടക്കേ എത ഗള്‍ഫ് ജീവിതത്തിലെ ഏറ്റവും ഡ്രൈയായ ജീവിതങ്ങളുള്ള ലേബര്‍ ക്യാമ്പുകളുടെ ജില്ലയാണ്. അതിനിടക്ക് നിറച്ചും മരങ്ങളും കിളികളുടെ കരയലും കൂവലും ഒക്കെയായി ഒരു സ്ഥലം.

പതുക്കനെ ഒരു 22 മിനിറ്റ് നടന്നു. വയറിനടിക്കുന്ന ബെഞ്ചില്‍ കാല്‍ കുരുക്കിയിട്ട് തലകീഴായി അഞ്ച് മിനിറ്റ് ശാന്തമായി കിടന്ന്, വൈകീട്ടത്തെ പരിപാടികള്‍ പ്ലാന്‍ ചെയ്തു. വയറ് പത്ത്. ബഞ്ച്പ്രസ്സ് പത്ത്. പുറത്ത് കട്ടവരും മെഷീന്‍ പിടിച്ച് നാല് വലിയും വലിച്ച് മതിയാക്കി. ഭയങ്കര ക്ഷീണം.

ഷട്ടില്‍ കോര്‍ട്ടില്‍ പരിചയക്കാര്‍ ആരേം കണ്ടില്ല. അതുകൊണ്ട് ഒരു ഗ്ലാസ് വെള്ളം കുടിച്ച് നേരെ കുളിക്കാന്‍ പോയി.

ആറുമണിയോടെ വീട്ടില്‍ നിന്നുമിറങ്ങി. നാലുപേരും യൂണിഫോമിലായിരുന്നു! :)

ഇന്നത്തെ കുക്കറി ഷോക്ക് വേണ്ടി സോനക്കൊരു സെറ്റ് മുണ്ട് വാങ്ങി, ആലുക്കാസിന്ന്. ഓണക്കാലമല്ലേ, മലയാളി ലുക്ക് തന്നെ വേണ്ടേ? ഉണ്ണി പറഞ്ഞിട്ട്, മലബാറ് ഗോള്‍ഡില്‍ കയറി കുട്ടികളുടെ കളക്ഷന്‍ നോക്കി. ഇഷ്ടപ്പെട്ടില്ല.

അവിടന്ന് നേരെ ലലനത്തിന്റെ പുരികം ത്രെഡ് ചെയ്ത്, ഐക്കിയയില്‍ പോയി പുതിയ ഒരു ചെടി വാങ്ങി. ആറ് ബൌളുകള്‍ വാങ്ങി. പുതിയ കിച്ചണ്‍ ടവ്വലും ചവിട്ടിയും വാങ്ങിച്ചു. നാല് ഐസ് ക്രീം വാങ്ങി ചപ്പിക്കൊണ്ട് പോന്നു!

കവര്‍ വണ്ടിലെടുത്ത് വക്കാന്‍ നേരം പിടി പൊട്ടി താഴെ വീണ് ബൌളുകള്‍ നാലെണ്ണം പൊട്ടിപ്പോവുകയും ചെയ്തു.

വരുംവഴി ലുലുവിലും ഒന്ന് കയറി പുത്തന്‍ ഫ്രയ്യിങ്ങ് പാനടക്കം കണസകുണസ കുറെ ഷോപ്പിങ്ങ്! മൊത്തം 472 ദിര്‍ഹം. കുക്കറി ഷോ വകുപ്പില്‍ ഭയങ്കര ചിലവ്!

കൂന്തള്‍ ലുലുവില്‍ നല്ലത് കിട്ടിയില്ല. സഞ്ജപ്പന്‍ പോയി വാങ്ങി. കൂട്ടത്തില്‍ കൊള്ളിപ്പുഴുക്കുണ്ടാക്കാന്‍ കൊള്ളിയും. തിരിച്ച് വരാന്‍ നേരം വിളിച്ച്, ഗ്രില്‍ ചിക്കന്‍ വാങ്ങണോന്ന് ചോദിച്ച് വിളിച്ചിരുന്നു. ‘വേണ്ട’ എന്ന് ആ കാര്യത്തില്‍ മാത്രം നമ്മള്‍ പറയില്ലല്ലോ!!

ഹാള്‍ റീ അറേഞ്ച് ചെയ്ത് ചിക്കനെ പൂശി ഉറങ്ങിയപ്പോള്‍ പന്ത്രണ്ട് മണിയായി. മൊത്തം ഒരു വയ്യായ ഉണ്ടായിരുന്നെങ്കിലും ഒരു ദിവസം കൂടെ അങ്ങിനെ ഡീസന്റായി അങ്ങിനെ കടന്നുപോയി.

4 comments:

  1. എന്ത്...? വിശാല്‍ജിയുടെ "വീട്ടുകാര്യം" ആര്‍ക്കും താല്പര്യമില്ലേ....? എന്തായാലും ചുളുവില്‍ ഒരു തേങ്ങയടിക്കുന്നു... കുക്കറിഷോ എന്തായി...?

    ReplyDelete
  2. ഞാനും അതാണ് നോക്കുന്നത്.
    ഇവിടെ മൊത്തം പൊടി പിടിച്ചു കിടക്കുന്നല്ലോ.
    കുറെ കാലമായി ആള്‍ താമസം ഇല്ല എന്ന് തോന്നുന്നു.

    ReplyDelete
  3. ഇതിനിടയില്‍ ഏഷ്യാനെറ്റിലെ കുക്കറി ഷോയിലും മുഖം കാണിച്ചോ...?

    ReplyDelete